സൽവ ഇസ്ലാമിക് അക്കാദമിക്ക് തുടക്കമായി
സൽവ ഇസ്ലാമിക് അക്കാദമിയുടെ ഉദ്ഘാടനം ബഹു. തിരൂർ .എം. എൽ.എ കുറുക്കോളി മൊയ്തീൻ സാഹിബ് നിർവ്വഹിച്ചു. എൻ.എം.അബ്ദുൽ ജലീൽ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. അബ്ദുൽ കലാം ഒറ്റത്താണി, അബ്ദുല്ല മൌലവി പട്ടാമ്പി, എം. മൊയ്തീൻ മാസ്റ്റർ, ഡോ. സി.മുഹമ്മദ് അൻസാരി എന്നിവർ സംസാരിച്ചു. മദ്രസാ പ്രായം കഴിഞ്ഞ ഹൈസ്കൂൾ തലം മുതൽ ഹയർ സെക്കണ്ടറി തലം വരെയുളള വിദ്യാർത്ഥികൾക്ക് മത ധാർമ്മിക പഠനത്തിനുളള സുവർണ്ണാവസരമാണ് സൽവാ ഇസ്ലാമിക് അക്കാദമി ഒരുക്കുന്നത്.വിദഗ്ദരായ അധ്യാപകരുടെ മേൽ നോട്ടത്തിൽ പ്രത്യേക സിലബസ് അടിസ്ഥാനമാക്കി ഖുര്ആൻ, ഹദീസ്, ഇസ്മാമിക കർമ്മശാസ്ത്രം എന്നീ മേഖലകൾക്ക് പ്രാധാന്യം നൽകിയുളള പൽനരീതിയാണ് അവലംബിക്കുന്നത്.

