founda
banner
salwainaug
banner1
banner3
banner4
previous arrow
next arrow

സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ്

പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ മുസ്ലിം നവോത്ഥാനത്തിന്‍റെ സന്ദേശം ഉൾക്കൊള്ളാൻ അവസരം ലഭിച്ച പ്രദേശമാണ് മലപ്പുറം ജില്ലയിലെ വളവന്നൂർ പഞ്ചായത്തിലെ ചെറവന്നൂർ. പ്രദേശത്ത് ഇത്തരത്തിലുള്ള കാലാനുസൃതമായ നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി വർഷങ്ങൾക്ക് മുമ്പ് രൂപീകരിക്കപ്പെട്ടതാണ് “സാന്ത്വനം ചാരിറ്റബ്ൾ ട്രസ്റ്റ് “.    2004ൽ പലിശരഹിത വായ്പാ നിധി രൂപീകരിച്ചാണ് ഇതിന്റെ തുടക്കം കുറിച്ചത്.

പ്രബോധന പ്രവർത്തനങ്ങളും വിദ്യാഭ്യാസ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളും ശാസ്ത്രീയവും വ്യവസ്ഥാപിതവുമായി ഏകോപിപ്പിച്ച് നടത്തുന്നതിന് ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു കേന്ദ്രം അനിവാര്യമാണ്. ഇതിനായി 2016ൽ സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ 15 സെൻറ് സ്ഥലം രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിന്റെ ഒരു ഭാഗത്ത് താല്കാലിക ഷെഡ് സ്ഥാപിച്ച് സെൻറർ പ്രവർത്തനങ്ങൾ നടന്നുവരുന്നു. സൽവ സെന്‍റർ എന്ന പേരിൽ സാന്ത്വനത്തിന് സ്വന്തമായി  മികച്ച സൌകര്യങ്ങളോടെയുളള കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ  2022 ഡിസംബറിൽ ആരംഭിച്ചിട്ടുണ്ട്. 

സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ്

പ്രവർത്തനങ്ങൾ ഒറ്റ നോട്ടത്തിൽ

സാന്ത്വനം പലിശരഹിത നിധി

പതിനഞ്ച് വർഷത്തിലധികമായി നിലവിലുള്ള പദ്ധതിയാണിത്. അടിയന്തിരഘട്ടങ്ങളിൽ നിശ്ചിതസംഖ്യ പലിശ രഹിത വായ്പയായി നൽകുന്ന ഈ പദ്ധതി ഇതിനകം നിരവധിപേർക്ക് സഹായകമായിട്ടുണ്ട്.
read more

സൽവ ഇസ്ലാമിക് അക്കാദമി

മദ്രസാ പ്രായം കഴിഞ്ഞ ഹൈസ്കൂൾ തലം മുതൽ ഹയർ സെക്കണ്ടറി തലം വരെയുളള വിദ്യാർത്ഥികൾക്ക് മത ധാർമ്മിക പഠനത്തിനുളള സുവർണ്ണാവസരമാണ് സൽവാ ഇസ്ലാമിക് അക്കാദമി ഒരുക്കുന്നത്. വിദഗ്ദരായ അധ്യാപകരുടെ മേൽ നോട്ടത്തിൽ പ്രത്യേക സിലബസ് അടിസ്ഥാനമാക്കി ഖുര്‍ആൻ, ഹദീസ്, ഇസ്മാമിക കർമ്മശാസ്ത്രം എന്നീ മേഖലകൾക്ക് പ്രാധാന്യം നൽകിയുളള പൽനരീതിയാണ് അവലംബിക്കുന്നത്.
read more

സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ

നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ്, പെരുന്നാൾ പുടവ എന്നിവ വിതരണം ചെയ്യുന്നു. നേത്ര രോഗ നിർണ്ണയ ക്യാമ്പ് രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പ്, കിഡ്നി കെയർ പ്രോഗ്രാം എന്നിവ സംഘടിപ്പിച്ചു വരുന്നു. ബ്ലഡ് ഡോണേഴ്സ് ഫോറം രൂപീകരിച്ച് പ്രവർത്തനം നടത്തി വരുന്നു.

ഖുർആൻ ലേണിംഗ് സ്കൂൾ

മാനവകുലത്തിനു മാർഗ്ഗദീപമായ വിശുദ്ധ ഖുർആൻ പഠിപ്പിക്കാനുള്ള അനൗപചാരിക പഠന പദ്ധതി പത്ത് വർഷത്തോളമായി നടന്നുവരുന്നു. പ്രദേശത്തെ പഠിതാക്കൾ സ്ത്രീ പുരുഷ ഭേദമന്യേ ആഴ്ച തോറുമുള്ള ഈ ക്ലാസിൽ പങ്കെടുത്ത് ദൈവിക വചനങ്ങളുടെ പഠന പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നു.

വിദ്യാഭ്യാസ പ്രവർത്തനങ്ങൾ

മത്സര പരീക്ഷാ പരിശീലനം, എസ്.എസ്.എൽ.സി. വിദ്യാർഥികൾക്ക് മാത്രമായി നടത്തുന്ന വർക്ക്‌ഷോപ്പ്, വിദ്യാർത്ഥി പ്രതിഭകളെ ആദരിക്കുന്ന അവാർഡ് ദാന സംഗമങ്ങൾ, ടാലന്റ് ടെസ്റ്റുകൾ എന്നിവ സ്ഥിരമായി സംഘടിപ്പിച്ചുവരുന്നു. കൂടാതെ നിർധന വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പഠനോപകരണങ്ങൾ എന്നിവ നൽകുന്നു.

ഇസ്‌ലാമിക് ട്യൂട്ടോറിയൽ

കാലികപ്രസക്തമായ ഇസ്ലാമിക വിഷയങ്ങളുടെ പഠനത്തിനും സംശയ നിവാരണത്തിനും അവസരം നൽകുന്ന വൈജ്ഞാനിക ക്ലാസ്സുകൾ മാസംതോറും നടന്നുവരുന്നു.
read more

ഗൈഡൻസ് ആൻഡ് കൗൺസിലിംഗ്

പുത്തൻ തലമുറയെ മത ധാർമിക രംഗത്ത് സജീവമാകുന്നതിനും ഭൗതിക ജീവിതത്തിലെ പ്രതിസന്ധികളെ സധൈര്യം നേടുന്നതിനും പ്രാപ്തരാക്കുന്നതുമായ ഗൈഡൻസ് മീറ്റുകൾ, പ്രീമാരിറ്റൽ കൗൺസിലിംഗ്, യോഗ ക്ലാസുകൾ, മോറൽ സ്കൂൾ, ഇഫക്ടീവ് പാരൻറിംഗ്, കരിയർ കൗൺസിലിംഗ്, സോഫ്റ്റ് സ്കിൽ ഡെവലപ്മെൻറ്, വ്യക്തിത്വ വികസന ക്ലാസുകൾ എന്നിവ വിവിധ സമയങ്ങളിലായി നടത്തുന്നു.

സാന്ത്വനം ചാരിറ്റബ്ൾ ട്രസ്റ്റ്

ഭാവി പദ്ധതികൾ

തഹ്ഫീളുൽ ഖുർആൻ കോഴ്സ്

പരിശുദ്ധ ഖുർആൻ മനപ്പാഠമാക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് സമയബന്ധിതമായി സിലബസിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന കോഴ്സ്. നിർദ്ദിഷ്ട സെന്റർ യാഥാർത്ഥ്യമാകുന്ന മുറക്ക് കോഴ്സ് ആരംഭിക്കാൻ ഉദ്ദേശിക്കുന്നു.

റഫറൻസ് ലൈബ്രറി

വിജ്ഞാന കുതുകികളെ ലക്ഷ്യംവെച്ച് മതഭൗതിക വിഷയങ്ങളെ സംബന്ധിച്ച പുസ്തകങ്ങൾ ഉൾക്കൊള്ളിച്ച് നിലവിലുള്ള ലൈബ്രറി ഒരു റഫറൻസ് ലൈബ്രറി വിപുലീകരിക്കുന്നതാണ്.

സ്മാർട്ട് ക്ലാസ് റൂം

ആധുനിക രീതിയിൽ സജ്ജീകരിച്ച മൾട്ടിമീഡിയ സൗകര്യങ്ങളോടു കൂടിയ ക്ലാസ് റൂം, മത-ഭൗതിക പഠനത്തിന് ഉതകുന്ന തരത്തിൽ സെന്ററിന് കീഴിൽ സാധിക്കുന്നതിനു ലക്ഷ്യമിടുന്നു.

ഓൾഡ് ഏജ് ക്യാമ്പ്

പ്രായാധിക്യം കാരണം വീടുകളിൽ ഒതുങ്ങിക്കഴിയുന്നവർക്ക് ആഴചയിലൊരിക്കൽ പരസ്പരം കണ്ട് മുട്ടാനും സന്തോഷം പങ്കുവെക്കാനും അവസരമൊരുക്കുന്ന പദ്ധതി. കൂടാതെ മതപരമായ കാര്യങ്ങൾ ചർച്ച ചെയ്യാനും സൃഷ്ടാവിലേക്ക് കൂടുതൽ അടുക്കാനും ഇത് മുഖേന സാധിക്കുന്നു. ബിൽഡിംഗ് ആകുന്ന മുറക്ക് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയാണിത്.

സാന്ത്വനം പെൻഷൻപദ്ധതി

നിരാലംബരായ വയോജനങ്ങൾക്ക് മാസംതോറും നിശ്ചിത തുക ലഭ്യമാക്കുന്ന ഈ പദ്ധതി ജീവിത സായന്തനത്തിൽ അവഗണിക്കപ്പെടുന്ന വർക്ക് സാന്ത്വനമേകുന്ന ഒരു മഹാ സംരംഭമാണ്. ഇത് ട്രസ്റ്റിന്റെ ഭാവി പദ്ധതികളിൽ പ്രാധാന്യമർഹിക്കുന്നു.

സന്നദ്ധ സേവന സംഘം

അടിയന്തിര ഘട്ടങ്ങളിൽ സ്വയം സേവന സന്നദ്ധരായി പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുന്ന വിധം യുവജനങ്ങളെ കൃത്യമായ പരിശീലനം നൽകി പ്രദേശത്തെ ഒരു സേവന സംഘമായി ഉപയോഗപ്പെടുത്താൻ ഉദ്ദേശിക്കുന്നു.

0
Beneficiaries
0
Rupees Distributed
0
Projects
0 +
volunteers

സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ്

ഭാരവാഹികൾ

Gen. Convenor

Vice Chairman

Convenor

News   I Activities

Recent Programs

February 3, 2023

സൽവ അക്കാദമി പഠനയാത്ര

സൽവ അക്കാദമിയിലെ വിദ്യാർത്ഥികൾക്കായി പഠനയാത്ര സംഘടിപ്പിച്ചു. പുളിക്കൽ എബിലിറ്റി ക്യാമ്പസ്, ഇരിങ്ങല
February 3, 2023

സൽവ സെന്‍റർ നിർമ്മാണോൽഘാടനം

സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ ആരംഭിക്കുന്ന സൽവ സെന്‍റർ കെട്ടിട നിർമ്മാണോൽഘാടനം സി.പി.ഉമർ
January 2, 2022

സൽവ ഇസ്ലാമിക് അക്കാദമിക്ക് തുടക്കമായി

സൽവ ഇസ്ലാമിക് അക്കാദമിയുടെ ഉദ്ഘാടനം ബഹു. തിരൂർ .എം. എൽ.എ കുറുക്കോളി മൊയ്തീൻ സാഹിബ് നിർവ്വഹിച്ചു. എൻ
June 28, 2020

പഠനം സ്മാർട്ടാക്കി ഓൺ ലൈൻ പഠന കേന്ദ്രങ്ങൾ

ഓണ്‍ലൈൻ പഠനം തുടങ്ങി ദിവസങ്ങൾ പിന്നിട്ടിട്ടും ക്ലാസുകൾ കേൾക്കാൻ കഴിയാതിരുന്ന വളവന്നൂർ പഞ്ചായത്തിലെ
June 28, 2020

മാസ്കുകളും സാനിറ്റൈസറും വിതരണം ചെയ്തു

സാത്ന്വനം ചാരിറ്റബ്ൾ സെന്ററിന്റെ ആഭിമുഖ്യത്തിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാസ്കുകളും സ
June 27, 2020

നാട്ടുകൂട്ടം സംഘടിപ്പിച്ചു

ചെറവന്നൂർ അത്താണിക്കൽ സാന്ത്വനം ചാരിറ്റബ്ൾ ട്രസ്റ്റ് സംഘടിപ്പിച്ച നാട്ടുകൂട്ടം താനൂർ ബ്ലോക്