ഓണ്‍ലൈൻ പഠനം തുടങ്ങി ദിവസങ്ങൾ പിന്നിട്ടിട്ടും ക്ലാസുകൾ കേൾക്കാൻ കഴിയാതിരുന്ന വളവന്നൂർ പഞ്ചായത്തിലെ 16, 17 വാർഡകളിലെ വിദ്യാർത്ഥികളുടെ നിരാശക്ക് അറുതിയായി. ചെറവന്നൂർ അത്താണിക്കൽ സാന്ത്വനം സെന്ററിന്റെ സഹകരണ ത്തോടെ ആരംഭിച്ച വാർഡിലെ രണ്ടാമത്തെ ഓൺലൈൻ പഠന കേന്ദ്രം വാർഡ് മെമ്പർ കുന്നത്ത് സീനത്ത്‌ സ്വിച്ച് ഓൺ ചെയ്തു ഉൽഘാടനം നിർവഹിച്ചു .16-ാം വാർഡ് മെമ്പർ സജ്ന, അധ്യാപകരായ സി. അബ്ദുറഹ്മാൻ മാസ്റ്റർ, അബ്ദുസ്സലാം മാസ്റ്റർ, അബ്ദുല്ലത്തീഫ് മാസ്റ്റർ, സ്കൂൾ പി.ടി.എ . ഭാരവാഹി അബ്ദുൽ ഖാദർ കുന്നത്ത്, ക്ലാസ് ഇൻ ചാർജ് പി.കെ. ജുമാന ടീച്ചർ എന്നിവർ സംസാരിച്ചു. എം. മുയ്തീൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഡോ. സി. മുഹമ്മദ് സ്വാഗതവും പി.മുഹമ്മദ് നന്ദിയും പറഞ്ഞു. 50 ഇഞ്ച് എൽ ഇ ഡി ടി. വി യാണ് സാന്ത്വനം അധികൃതർ 50ഓളം കുട്ടികൾക്ക് ക്ലാസ് കേൾക്കാൻ എല്ലാ സൗകര്യങ്ങളുമുള്ള റൂമിൽ സജ്ജമാക്കിയിട്ടുള്ളത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *