പഠനം സ്മാർട്ടാക്കി ഓൺ ലൈൻ പഠന കേന്ദ്രങ്ങൾ

പഠനം സ്മാർട്ടാക്കി ഓൺ ലൈൻ പഠന കേന്ദ്രങ്ങൾ

ഓണ്‍ലൈൻ പഠനം തുടങ്ങി ദിവസങ്ങൾ പിന്നിട്ടിട്ടും ക്ലാസുകൾ കേൾക്കാൻ കഴിയാതിരുന്ന വളവന്നൂർ പഞ്ചായത്തിലെ 16, 17 വാർഡകളിലെ വിദ്യാർത്ഥികളുടെ നിരാശക്ക് അറുതിയായി. ചെറവന്നൂർ അത്താണിക്കൽ സാന്ത്വനം സെന്ററിന്റെ സഹകരണ ത്തോടെ ആരംഭിച്ച വാർഡിലെ രണ്ടാമത്തെ ഓൺലൈൻ പഠന കേന്ദ്രം വാർഡ് മെമ്പർ കുന്നത്ത് സീനത്ത്‌ സ്വിച്ച് ഓൺ ചെയ്തു ഉൽഘാടനം നിർവഹിച്ചു .16-ാം വാർഡ് മെമ്പർ സജ്ന, അധ്യാപകരായ സി. അബ്ദുറഹ്മാൻ മാസ്റ്റർ, അബ്ദുസ്സലാം മാസ്റ്റർ, അബ്ദുല്ലത്തീഫ് മാസ്റ്റർ, സ്കൂൾ പി.ടി.എ . ഭാരവാഹി അബ്ദുൽ ഖാദർ കുന്നത്ത്, ക്ലാസ് ഇൻ ചാർജ് പി.കെ. ജുമാന ടീച്ചർ എന്നിവർ സംസാരിച്ചു. എം. മുയ്തീൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഡോ....
നാട്ടുകൂട്ടം സംഘടിപ്പിച്ചു

നാട്ടുകൂട്ടം സംഘടിപ്പിച്ചു

ചെറവന്നൂർ അത്താണിക്കൽ സാന്ത്വനം ചാരിറ്റബ്ൾ ട്രസ്റ്റ് സംഘടിപ്പിച്ച നാട്ടുകൂട്ടം താനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.സി.അഷ്റഫ് ഉദ്ഘാടനം ചെയ്തു. ഭരണഘടനാ സംരക്ഷണ പ്രതിജ്ഞക്ക് പി.സുഹൈൽ സാബിർ നേതൃത്വം നല്കി. ഇരുന്നൂറു കുടുംബങ്ങൾക്കുള്ള സാന്ത്വനം തുണി സഞ്ചി വിതരണോൽഘാടനം വളവന്നൂർ ഗ്രാമപഞ്ചായത്ത് മെമ്പർ സജ്ന ഷംസു നിർവഹിച്ചു. 'ലഹരിക്കെതിരെ ജാഗ്രത ' വിഷയത്തിൽ പൊന്നാനി എക്സൈസ് ഓഫീസർ കെ.ഗണേഷ് ക്ലാസെടുത്തു. എം. മു യതീൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പി. കഞ്ഞിമുഹമ്മദ് അൻസാരി, പി.സി. കുഞ്ഞഹമ്മദ് മാസ്റ്റർ, സുഹൈൽ സാബിർ,സി.കെ.അബുൽ ഖാദർ മാസ്റ്റർ, ടി.പി.അബ്ദു റഹ്മാൻ, ഉണ്ണികൃഷ്ണൻ മൂത്താട്ട്, ഹനീഫ കുന്നത്ത്, കെ.അലി, സി.മുഹമ്മദ്, പാറയിൽ മുഹമ്മദ് സംസാരിച്ചു.