ചെറവന്നൂർ അത്താണിക്കൽ സാന്ത്വനം ചാരിറ്റബ്ൾ ട്രസ്റ്റ് സംഘടിപ്പിച്ച നാട്ടുകൂട്ടം താനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.സി.അഷ്റഫ് ഉദ്ഘാടനം ചെയ്തു. ഭരണഘടനാ സംരക്ഷണ പ്രതിജ്ഞക്ക് പി.സുഹൈൽ സാബിർ നേതൃത്വം നല്കി. ഇരുന്നൂറു കുടുംബങ്ങൾക്കുള്ള സാന്ത്വനം തുണി സഞ്ചി വിതരണോൽഘാടനം വളവന്നൂർ ഗ്രാമപഞ്ചായത്ത് മെമ്പർ സജ്ന ഷംസു നിർവഹിച്ചു. ‘ലഹരിക്കെതിരെ ജാഗ്രത ‘ വിഷയത്തിൽ പൊന്നാനി എക്സൈസ് ഓഫീസർ കെ.ഗണേഷ് ക്ലാസെടുത്തു. എം. മു യതീൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പി. കഞ്ഞിമുഹമ്മദ് അൻസാരി, പി.സി. കുഞ്ഞഹമ്മദ് മാസ്റ്റർ, സുഹൈൽ സാബിർ,സി.കെ.അബുൽ ഖാദർ മാസ്റ്റർ, ടി.പി.അബ്ദു റഹ്മാൻ, ഉണ്ണികൃഷ്ണൻ മൂത്താട്ട്, ഹനീഫ കുന്നത്ത്, കെ.അലി, സി.മുഹമ്മദ്, പാറയിൽ മുഹമ്മദ് സംസാരിച്ചു.

Related Posts
-
സൽവ അക്കാദമി പഠനയാത്ര
scadmin -
സൽവ സെന്റർ നിർമ്മാണോൽഘാടനം
scadmin
