സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ്
പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇസ് ലാഹീ പ്രസ്ഥാനത്തിന്റെ സന്ദേശം ഉൾക്കൊള്ളാൻ അവസരം ലഭിച്ച പ്രദേശമാണ് മലപ്പുറം ജില്ലയിലെ വളവന്നൂർ പഞ്ചായത്തിലെ ചെറവന്നൂർ. ഇസ് ലാഹി ആദർശ പ്രകാരമുള്ള പള്ളി, മദ്രസ എന്നിവ മുൻഗാമികളുടെ ശ്രമഫലമായി നേരത്തെതന്നെ ഇവിടെ സ്ഥാപിതമായിട്ടുണ്ട്.
എന്നാൽ സമകാലിക സമൂഹത്തിന്റെ മാറുന്ന പ്രവണതകൾക്കനുസരിച്ച് പ്രബോധന പ്രവർത്തനങ്ങളെ പുനരാവിഷ്കരിക്കേണ്ടത് അനിവാര്യമായിരിക്കുന്നു. പ്രദേശത്ത് ഇത്തരത്തിലുള്ള കാലാനുസൃതമായ നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി വർഷങ്ങൾക്ക് മുമ്പ് രൂപീകരിക്കപ്പെട്ടതാണ് “സാന്ത്വനം ചാരിറ്റബ്ൾ ട്രസ്റ്റ് .”. 2004ൽ പലിശരഹിത വായ്പാ നിധി രൂപീകരിച്ചാണ് ഇതിന്റെ തുടക്കം കുറിച്ചത്.
പ്രബോധന പ്രവർത്തനങ്ങളും വിദ്യാഭ്യാസ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളും ശാസ്ത്രീയവും വ്യവസ്ഥാപിതവുമായി ഏകോപിപ്പിച്ച് നടത്തുന്നതിന് ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു കേന്ദ്രം അനിവാര്യമാണ്. ഇതിനായി 2016ൽ സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ 15 സെൻറ് സ്ഥലം രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിന്റെ ഒരു ഭാഗത്ത് താല്കാലിക ഷെഡ് സ്ഥാപിച്ച് സെൻറർ പ്രവർത്തനങ്ങൾ നടന്നുവരുന്നു.
ട്രസ്റ്റിന്റെ നിലവിലുള്ള പ്രധാന പ്രവർത്തനങ്ങൾ താഴെ പറയുന്നവയാണ്.
സാന്ത്വനം പലിശരഹിത നിധി
പതിനഞ്ച് വർഷത്തിലധികമായി നിലവിലുള്ള പദ്ധതിയാണിത്. അടിയന്തിരഘട്ടങ്ങളിൽ നിശ്ചിതസംഖ്യ പലിശ രഹിത വായ്പയായി നൽകുന്ന ഈ പദ്ധതി ഇതിനകം നിരവധിപേർക്ക് സഹായകമായിട്ടുണ്ട്.
സൽവ ഇസ്ലാമിക് അക്കാദമി
മദ്രസാ പ്രായം കഴിഞ്ഞ ഹൈസ്കൂൾ തലം മുതൽ ഹയർ സെക്കണ്ടറി തലം വരെയുളള വിദ്യാർത്ഥികൾക്ക് മത ധാർമ്മിക പഠനത്തിനുളള സുവർണ്ണാവസരമാണ് സൽവാ ഇസ്ലാമിക് അക്കാദമി ഒരുക്കുന്നത്.
വിദഗ്ദരായ അധ്യാപകരുടെ മേൽ നോട്ടത്തിൽ പ്രത്യേക സിലബസ് അടിസ്ഥാനമാക്കി ഖുര്‍ആൻ, ഹദീസ്, ഇസ്മാമിക കർമ്മശാസ്ത്രം എന്നീ മേഖലകൾക്ക് പ്രാധാന്യം നൽകിയുളള പൽനരീതിയാണ് അവലംബിക്കുന്നത്.
ഖുർആൻ ലേണിംഗ് സ്കൂൾ
മാനവകുലത്തിനു മാർഗ്ഗദീപമായ വിശുദ്ധ ഖുർആൻ പഠിപ്പിക്കാനുള്ള അനൗപചാരിക പഠന പദ്ധതി പത്ത് വർഷത്തോളമായി നടന്നുവരുന്നു. പ്രദേശത്തെ പഠിതാക്കൾ സ്ത്രീ പുരുഷ ഭേദമന്യേ ആഴ്ച തോറുമുള്ള ഈ ക്ലാസിൽ പങ്കെടുത്ത് ദൈവിക വചനങ്ങളുടെ പഠന പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നു.
ഇസ്‌ലാമിക് ട്യൂട്ടോറിയൽ
കാലികപ്രസക്തമായ ഇസ്ലാമിക വിഷയങ്ങളുടെ പഠനത്തിനും സംശയ നിവാരണത്തിനും അവസരം നൽകുന്ന വൈജ്ഞാനിക ക്ലാസ്സുകൾ മാസംതോറും നടന്നുവരുന്നു.
ഗൈഡൻസ് & കൗൺസിലിംഗ്
പുത്തൻ തലമുറയെ മത ധാർമിക രംഗത്ത് സജീവമാകുന്നതിനും ഭൗതിക ജീവിതത്തിലെ പ്രതിസന്ധികളെ സധൈര്യം നേരിടുന്നതിന് പ്രാപ്തരാക്കുന്നതുമായ ഗൈഡൻസ് മീറ്റുകൾ, പ്രീ-മാരിറ്റൽ കൗൺസിലിംഗ്, യോഗ ക്ലാസുകൾ, മോറൽ സ്കൂൾ, ഇഫക്ടീവ് പാരൻറിംഗ്, കരിയർ കൗൺസിലിംഗ്, സോഫ്റ്റ് സ്കിൽ ഡെവലപ്മെൻറ്, വ്യക്തിത്വ വികാസ ക്ലാസുകൾ എന്നിവ വിവിധ സമയങ്ങളിലായി നടത്തുന്നു.
വിദ്യാഭ്യാസ പ്രവർത്തനങ്ങൾ
മത്സര പരീക്ഷാ പരിശീലനം, എസ്.എസ്.എൽ.സി. വിദ്യാർഥികൾക്ക് മാത്രമായി നടത്തുന്ന വർക്ക്‌ഷോപ്പ്, വിദ്യാർത്ഥി പ്രതിഭകളെ ആദരിക്കുന്ന അവാർഡ് ദാന സംഗമങ്ങൾ, ടാലന്റ് ടെസ്റ്റുകൾ എന്നിവ സ്ഥിരമായി സംഘടിപ്പിച്ചുവരുന്നു. കൂടാതെ നിർധന വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പഠനോപകരണങ്ങൾ എന്നിവ നൽകുന്നു.
സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ
നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ്, പെരുന്നാൾ പുടവ എന്നിവ വിതരണം ചെയ്യുന്നു. നേത്ര രോഗ നിർണ്ണയ ക്യാമ്പ് രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പ്, കിഡ്നി കെയർ പ്രോഗ്രാം എന്നിവ സംഘടിപ്പിച്ചു വരുന്നു. ബ്ലഡ് ഡോണേഴ്സ് ഫോറം രൂപീകരിച്ച് പ്രവർത്തനം നടത്തി വരുന്നു.
സാന്ത്വനം നിക്ഷേപ പദ്ധതി
പലിശ ആഗ്രഹിക്കാത്ത ഏതൊരാൾക്കും പണം നിക്ഷേപിക്കാനും ആവശ്യമാകുമ്പോൾ പിൻവലിക്കാനും കഴിയുന്ന പദ്ധതിയാണിത്.
ഭാവിപദ്ധതികൾ
സാന്ത്വനം പെൻഷൻപദ്ധതി
നിരാലംബരായ വയോജനങ്ങൾക്ക് മാസംതോറും നിശ്ചിത തുക ലഭ്യമാക്കുന്ന ഈ പദ്ധതി ജീവിത സായന്തനത്തിൽ അവഗണിക്കപ്പെടുന്ന വർക്ക് സാന്ത്വനമേകുന്ന ഒരു മഹാ സംരംഭമാണ്. ഇത് ട്രസ്റ്റിന്റെ ഭാവി പദ്ധതികളിൽ പ്രാധാന്യമർഹിക്കുന്നു.
തഹ്ഫീളുൽ ഖുർആൻ കോഴ്സ്
പരിശുദ്ധ ഖുർആൻ മനപ്പാഠമാക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് സമയബന്ധിതമായി സിലബസിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന കോഴ്സ്. നിർദ്ദിഷ്ട സെന്റർ യാഥാർത്ഥ്യമാകുന്ന മുറക്ക് കോഴ്സ് ആരംഭിക്കാൻ ഉദ്ദേശിക്കുന്നു.
സ്മാർട്ട് ക്ലാസ് റൂം
ആധുനിക രീതിയിൽ സജ്ജീകരിച്ച മൾട്ടിമീഡിയ സൗകര്യങ്ങളോടു കൂടിയ ക്ലാസ് റൂം, മത-ഭൗതിക പഠനത്തിന് ഉതകുന്ന തരത്തിൽ സെന്ററിന് കീഴിൽ സാധിക്കുന്നതിനു ലക്ഷ്യമിടുന്നു.
റഫറൻസ് ലൈബ്രറി
വിജ്ഞാന കുതുകികളെ ലക്ഷ്യംവെച്ച് മതഭൗതിക വിഷയങ്ങളെ സംബന്ധിച്ച പുസ്തകങ്ങൾ ഉൾക്കൊള്ളിച്ച് നിലവിലുള്ള ലൈബ്രറി ഒരു റഫറൻസ് ലൈബ്രറി വിപുലീകരിക്കുന്നതാണ്.
സന്നദ്ധ സേവന സംഘം
അടിയന്തിര ഘട്ടങ്ങളിൽ സ്വയം സേവന സന്നദ്ധരായി പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുന്ന വിധം യുവജനങ്ങളെ കൃത്യമായ പരിശീലനം നൽകി പ്രദേശത്തെ ഒരു സേവന സംഘമായി ഉപയോഗപ്പെടുത്താൻ ഉദ്ദേശിക്കുന്നു.
ഓൾഡ് ഏജ് ക്യാമ്പ്
പ്രായാധിക്യം കാരണം വീടുകളിൽ ഒതുങ്ങിക്കഴിയുന്നവർക്ക് ആഴചയിലൊരിക്കൽ പരസ്പരം കണ്ട് മുട്ടാനും സന്തോഷം പങ്കുവെക്കാനും അവസരമൊരുക്കുന്ന പദ്ധതി. കൂടാതെ മതപരമായ കാര്യങ്ങൾ ചർച്ച ചെയ്യാനും സൃഷ്ടാവിലേക്ക് കൂടുതൽ അടുക്കാനും ഇത് മുഖേന സാധിക്കുന്നു. ബിൽഡിംഗ് ആകുന്ന മുറക്ക് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയാണിത്.
ദൈവപ്രീതി മാത്രം ലക്ഷ്യമാക്കി നടത്തുന്ന മഹത്തായ ഈ സദുദ്യമത്തിന്റെ വിജയത്തിന് പ്രദേശത്തെ പരിമിതമായ പ്രവർത്തകരെ കൊണ്ട് മാത്രം സാധ്യമല്ല. എല്ലാ സുമനസ്സുകളുടേയും സഹകരണം അഭ്യർത്ഥിക്കുകയാണ്. നാഥൻ അനുഗ്രഹിക്കട്ടെ.
Salwa Centre... Vision & Mission
Salwa Centre is a dream project of Santhwanam Charitable Trust. It will comprise Holiday Madrassa, digital class rooms, reference library, meeting hall and offices.
Office Bearers
M.Moideen Master
Dr. C.Muhammed Ansari
Abdurahiman.P.P
Ashrafali.P
Muhammed.P
Abdul Jabbar.C
സാന്ത്വനം നിക്ഷേപ പദ്ധതി
പലിശ ആഗ്രഹിക്കാത്ത ഏതൊരാൾക്കും പണം നിക്ഷേപിക്കാനും ആവശ്യമാകുമ്പോൾ പിൻവലിക്കാനും കഴിയുന്ന പദ്ധതിയാണിത്. കൂടുതൽ വിവരങ്ങള്‍ക്ക്.

+91 96561 03080
