സൽവ അക്കാദമി പഠനയാത്ര

സൽവ അക്കാദമി പഠനയാത്ര

സൽവ അക്കാദമിയിലെ വിദ്യാർത്ഥികൾക്കായി പഠനയാത്ര സംഘടിപ്പിച്ചു. പുളിക്കൽ എബിലിറ്റി ക്യാമ്പസ്, ഇരിങ്ങല്‍ സർഗാലയ ക്രാഫ്റ്റ് വില്ലേജ് , ഫറോക്ക് ഓട്ടുകമ്പനി എന്നിവിടങ്ങൾ സന്ദർശിച്ചു. അധ്യാപകരായ അബ്ദുൽ കലാം ഒറ്റത്താണി, ഫൈസൽ മൌലവി, ജാബിർ മയ്യേരിച്ചിറ എന്നിവർ നേതൃത്വം നൽകി.
സൽവ സെന്‍റർ നിർമ്മാണോൽഘാടനം

സൽവ സെന്‍റർ നിർമ്മാണോൽഘാടനം

സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ ആരംഭിക്കുന്ന സൽവ സെന്‍റർ കെട്ടിട നിർമ്മാണോൽഘാടനം സി.പി.ഉമർ സുല്ലമി നിർവ്വഹിച്ചു. മൂസക്കുട്ടി മദനി കുഴിപ്പുറം, എം.ടി.മനാഫ് മാസ്റ്റർ, ഡോ.സി.മുഹമ്മദ് അൻസാരി, നാസർമോൻ, റഫ്സൽ പാറയിൽ, അബൂ ഉമർ പുത്തനത്താണി, പി.പി.അബ്ദുറഹിമാൻ എന്നവർ സംസാരിച്ചു.